അക്ഷരങ്ങൾ
അക്ഷരങ്ങൾ
***************
അക്ഷരങ്ങളേ…
എൻ കൈപിടിച്ചിടൂ…
അറിവിൻ
അത്ഭുതമാം
ലോകമൊന്നു
കാട്ടിത്തന്നിടൂ…..
നേർവഴിയാ-
ലെന്നെ നിങ്ങൾ
കൊണ്ടു പോയിടൂ
സദ്സ്വഭാവിയായിയെന്നെ
വാർത്തെടുത്തിടൂ….
ലോകനന്മക്കായി
നമുക്കൊത്തു
നിന്നിടാം….
അനീതി കണ്ടു നിന്നിടാതെ
പോരടിച്ചിടാം.
അക്ഷരങ്ങളായുധങ്ങളാക്കി
മാറ്റിടാം.നമുക്കൊ
ത്തൊരുമയോ-
ടെനിന്നു പടപൊരുതിടാം.
ഹീരാ ഷണ്മുഖം.