Sahityapedia
Login Create Account
Home
Search
Dashboard
Notifications
Settings
11 Aug 2024 · 1 min read

നിശാഗന്ധി.

നിശാഗന്ധി.
************
അധരങ്ങൾ മുറുക്കിച്ചുവപ്പിച്ചു –
മുടിയിലായ് കുടമുല്ലപ്പൂവും ചൂടി.
നെറ്റിയിൽ സിന്ദൂരപ്പൊട്ടും തൊട്ട്…
പട്ടു ചേലയുംചുറ്റി സുഗന്ധം പരത്തി-
രാവിന്നിരുൾ ചേർന്നവൾ നടന്നു.

‘ജോലി’യും കഴിഞ്ഞു മടങ്ങുന്ന
നേരത്തുകൂലിയായ്കിട്ടിയ
നോട്ടുകളൊക്കെയുമെണ്ണി-
പ്പെറുക്കിത്തിരുകി മാറിൽ.

പുലർകാലമറിയിച്ചു
പൂങ്കോഴി കൂകുന്നു.
മെല്ലെ മറഞ്ഞു പോയ്‌
താരാ ഗണങ്ങളും.

ആദിത്യകിരണങ്ങ
ളേറ്റുവാങ്ങിക്കൊണ്ടു
വ്രീളാവിവശ-
യായമ്പിളിയും.

ഇരവുകൾ പകലാക്കി
യുറക്കച്ചടവോടെ
ഇടറുന്ന ചുവടുകൾ
മുന്നോട്ടുവയ്ക്കവേ…

ഒരു പിഞ്ചു പൈതലിൻ
രോദനം കേട്ടവൾ
തെല്ലിടകാതോർത്തു
നിന്നുപോയി.

പിന്നെത്തിരിഞ്ഞു
തിരഞ്ഞു നടക്കവേ …
പിന്നെയും രോദനം
കേട്ടപോലെ.

ഞെട്ടിത്തരിച്ചുപോയ-
ക്കാഴ്ച്ച കണ്ടവൾ
സ്തബ്ദയായ്ത്തീർന്നു-
പോയാനിമിഷം.

ഇന്നലെ രാത്രിയിൽ തൻ മടിക്കുത്തഴിച്ചവൻ പാൽ മണം
മാറാത്തൊരാപ്പിഞ്ചു പൈതലിൻ
വായ്പൊത്തിടുന്നു നിശബ്ദയാക്കീടുന്നു.

രോഷത്താൽ നിന്നു വിറച്ചു
ജ്വലിച്ചവൾ ,തെല്ലും മടിക്കാതിടറാത്ത ചുവടോടെ മുന്നോട്ടു പാഞ്ഞു രൗദ്രഭാവത്തൊടെ

ഒറ്റക്കൽ മുക്കുത്തി
വെട്ടിത്തിളങ്ങി.
കണ്ണുകൾ രണ്ടും
തീപ്പന്തങ്ങളായ്.

അഴിഞ്ഞങ്ങുലഞ്ഞ
കാർക്കൂന്തലിൽ
നിന്നുമാ മുല്ലപ്പൂമാല
നിലത്തു വീണു.

ഇടുപ്പിൽ തിരുകിയ
കത്തിയെടുത്തവൾ
ആർത്തട്ടഹസിച്ചു
മൊഴിഞ്ഞിങ്ങനെ

“നീതി തൻ ദേവതേ
കൺ തുറക്കല്ലേ നീ…
എൻ നീതിഞാ-
നൊന്നുനടത്തിടട്ടെ.”

കാറ്റുപിടിച്ചപോൽ
പാഞ്ഞടുത്തെ-
ത്തിയവളാഞ്ഞങ്ങു-
വെട്ടിയടർത്തി മാറ്റി.

ചോരയൊലിപ്പിക്കും
മാംസത്തിൻ
തുണ്ടവൾഅറപ്പോടെ ദൂരെവലിച്ചെറിഞ്ഞു.

“ഇനിയൊരു
പെൺകുഞ്ഞിൻ
രോദനം കേൾക്കരു-
തിവ്വിധം നീ കാരണം.”

തന്നെ’നിശാഗന്ധി’യാക്കിയ
മർത്യരെയപ്പോഴ-
വളൊന്നങ്ങോർ-
ത്തു പോയി.

പുതു ജീവിതം മോഹിച്ച
മാതാവും,പിന്നെ
മദ്യത്തിൽ മുങ്ങിയ
താതനും ഭ്രാതാവും.

പിന്നെപ്പിതാവുതന്ന-
ഗ്രജന്മാരും
മുഖമോർക്കാൻ
കഴിയാത്ത മാലോകരും.

കുഞ്ഞിനെ
മാറോടടുക്കി പ്പിടിച്ചവൾ
നെറ്റിത്തടത്തിലാ-
യുമ്മ വച്ചു.

ഇന്നലേം കണ്ടൊരാ
നാടോടി-
ക്കൂട്ടത്തെഇന്നവിടെങ്ങുമേ
കണ്ടതില്ല.

“എൻപിഞ്ചു പൈതലേ
ചില്ലറക്കാശി
നായ്നിന്നെയുപേക്ഷിച്ചോ
നിന്നമ്മയും.

ഇല്ലിനിയാർക്കും
ഞാൻ വിട്ടുകൊടുക്കില്ല
ഞാൻ പെറ്റതല്ലാത്തൊ-
രെൻകുഞ്ഞിനെ

കരയല്ലേ പൈതലേ
ഇനി നിന്റെ
നേർക്കൊരു കഴുകന്റെ
കണ്ണും പതിക്കുകില്ല .

ഉണ്ടാകും ഞാൻ
നിനക്കമ്മയായ്
ക്കാവലായ് എൻജീവ ശ്വാസം
നിലയ്ക്കു വോളം.”

മുല്ലപ്പൂമാല ചവിട്ടി
ഞെരിച്ചവൾ മുന്നോട്ടു
കാൽ വച്ചു
ധീരയായി.

പെണ്ണിന്റെ വായ്
മൂടിക്കെട്ടും
സമൂഹമേ…
എന്നുമിനിയതു സാധ്യമല്ല…..!!!!

1 Like · 37 Views
📢 Stay Updated with Sahityapedia!
Join our official announcements group on WhatsApp to receive all the major updates from Sahityapedia directly on your phone.
Books from Heera S
View all
You may also like:
जीवन में कुछ बचे या न बचे
जीवन में कुछ बचे या न बचे
PRADYUMNA AROTHIYA
ज़िंदगी
ज़िंदगी
Lokesh Sharma
बाल कविता: चूहा
बाल कविता: चूहा
Rajesh Kumar Arjun
*फिर से जागे अग्रसेन का, अग्रोहा का सपना (मुक्तक)*
*फिर से जागे अग्रसेन का, अग्रोहा का सपना (मुक्तक)*
Ravi Prakash
~ग़ज़ल ~
~ग़ज़ल ~
Vijay kumar Pandey
ख़ुद की हस्ती मिटा कर ,
ख़ुद की हस्ती मिटा कर ,
ओसमणी साहू 'ओश'
हिस्से की धूप
हिस्से की धूप
Dr. Ramesh Kumar Nirmesh
बचपन याद किसे ना आती ?
बचपन याद किसे ना आती ?
तारकेश्‍वर प्रसाद तरुण
शेर अर्ज किया है
शेर अर्ज किया है
भवानी सिंह धानका 'भूधर'
निष्कर्ष
निष्कर्ष
Dr. Kishan tandon kranti
Try to find .....
Try to find .....
पूर्वार्थ
प्रथम दृष्ट्या प्यार
प्रथम दृष्ट्या प्यार
SURYA PRAKASH SHARMA
वो तमन्नाएं भी ज़िद पे उतर आईं हैं,
वो तमन्नाएं भी ज़िद पे उतर आईं हैं,
डॉ. शशांक शर्मा "रईस"
करता नहीं हूँ फिक्र मैं, ऐसा हुआ तो क्या होगा
करता नहीं हूँ फिक्र मैं, ऐसा हुआ तो क्या होगा
gurudeenverma198
नज़र मिला के क्या नजरें झुका लिया तूने।
नज़र मिला के क्या नजरें झुका लिया तूने।
Prabhu Nath Chaturvedi "कश्यप"
*अहं ब्रह्म अस्मि*
*अहं ब्रह्म अस्मि*
DR ARUN KUMAR SHASTRI
*संस्कार*
*संस्कार*
pratibha Dwivedi urf muskan Sagar Madhya Pradesh
2524.पूर्णिका
2524.पूर्णिका
Dr.Khedu Bharti
तुझे भूलना इतना आसां नही है
तुझे भूलना इतना आसां नही है
Bhupendra Rawat
■ प्रणय_गीत:-
■ प्रणय_गीत:-
*प्रणय प्रभात*
माँ
माँ
Harminder Kaur
भजन
भजन
सुरेखा कादियान 'सृजना'
आज,
आज,
हिमांशु Kulshrestha
बचपन का प्यार
बचपन का प्यार
Vandna Thakur
ॐ
सोलंकी प्रशांत (An Explorer Of Life)
मैं विवेक शून्य हूँ
मैं विवेक शून्य हूँ
संजय कुमार संजू
काव्य में विचार और ऊर्जा
काव्य में विचार और ऊर्जा
कवि रमेशराज
जागी जवानी
जागी जवानी
Pt. Brajesh Kumar Nayak
विचार
विचार
अनिल कुमार गुप्ता 'अंजुम'
-शेखर सिंह
-शेखर सिंह
शेखर सिंह
Loading...