നിങ്ങളോട്
നിങ്ങളോട്
*************
ആളുകളിൽനിന്നു-മാരവങ്ങളിൽ നിന്നുമകന്നു ഞാനിരുന്നോട്ടെ
ഒരിത്തിരി നേരമേകനായി.
പൊയ്മുഖങ്ങൾ കണ്ടിടാതെ പ്രണയിച്ചോട്ടെ ഞാനീയേകാന്തയെ
മൂകമായി.
എന്നു വേണമോ,എപ്പോൾ വേണമോ,
എങ്ങനെ വേണമോ…എന്നെ പുൽകിയേ
ക്കാവുന്ന മൃത്യുവിനെ
ആലിംഗനം ചെയ്യണം ഗാഢമായി.
മരണമെന്നൊരാശാശ്വത
സത്യത്തിൻ കരങ്ങളിലമർന്നു
പുൽകിടട്ടെ ഞാൻ നിത്യ ശാന്തി!!!.
വന്നോളൂ…..
അപ്പോഴെൻ മുന്നിലായി.
ഉള്ളിലൊളിപ്പിച്ച പകയുടെ
വിദ്വേഷത്തിന്റെ
കാർമേഘശകലങ്ങളൊരു
തുള്ളിക്കണ്ണു
നീരാലൊഴുക്കിക്കൊണ്ട്.
അസൂയപ്പെടരുതൊരിക്കലും
ഇനിയുണരാതുറങ്ങുന്ന
യെന്നെനോക്കി.
ആഗ്രഹിക്കരുതൊരിക്ക ക്കലുമാ
നിത്യശാന്തി.
എങ്കിലുമവൻ തേടിയെത്തുമൊരിക്കൽ.
നിങ്ങളെയും.
ഉണ്ടെനിക്കിനിയും ചില കാര്യങ്ങൾ
ചൊല്ലിടനായ്.
അരുതുപറയരുതിനിയുമാ കള്ളത്തരം.
ജീവിച്ചിരിക്കെയത്ര-
നല്ലവനല്ലായിരുന്നെങ്കിലു
മെന്നെ നോക്കി.
“പാവം,പോയല്ലോ.
യിത്രപെട്ടെന്ന് !!!
എത്ര നല്ലവനായിരുന്നവൻ ”
എന്നൊരാ പാഴ് വാക്ക്.
തൊട്ടുപോയേക്കരുതപ്പൊഴെന്നെ.
വേണ്ടെനിക്കന്തിമവേളയിലും
ജീവിച്ചിരിക്കെ ലഭിക്കാത്തതും.
വിളിക്കരുതെന്നെയാ
പേരുചൊല്ലിയോ ചൊല്ലിടാതെയോ.
ചൊല്ലരുതെനിക്കായൊരു
യാത്രാ മൊഴിയും…
മൗനമായ് ഞാൻ വിട ചൊല്ലുമാ
സായന്തനത്തിലും…💕
ഹീരാ ഷണ്മുഖം . 💕