ദുരന്തം.
ദുരന്തം.
***********
ഭൂമിതൻ മാറു പിളർന്നു
കൊണ്ടിന്നു നാം
വികസനത്തിൻ
പാതയൊരുക്കീടവേ….
ദുരന്തങ്ങളേറുന്നു
അറിയുന്നി-
ല്ലിതൊന്നുമെന്നു-
നടിക്കുന്നുനാം വീണ്ടും.
അച്ഛനുമമ്മയും,
ജീവന്റെപാതിയും
പിന്നെ ജീവനാം
പൈതലും കൈവിട്ടു
വെള്ളത്തിൽ വീണൊഴുകീടുന്നു
ചേറിൽപുതഞ്ഞു കിടക്കും- കബന്ധങ്ങൾ…ഉടൽ വേർ-
പെട്ടൊഴുകുന്ന കൈകാലുകൾ.
ചത്തു മലച്ചു കിടക്കും
നാൽക്കാലികൾ.
മണ്ണിന്നടിയിലായ് –
നാടുപോലും.
അറിയില്ല
ജീവന്റെ തുടിപ്പെവി-
ടെങ്കിലുംഭൂമിക്കടിയിലായിനി ബാക്കിയുണ്ടോ?
ചോര മരവിക്കും
വാർത്തകൾ
കേട്ടന്റെ കണ്ണുകൾ
വറ്റി വരണ്ടു പോയി.
നിദ്രയുമെങ്ങോ
പോയ്മറഞ്ഞു.
ഒത്തൊരുമിച്ചിടാം
നമുക്കൊരു നല്ല
നാളെയെ സ്വപ്നം കണ്ടിടാം.
അതിജീവനത്തിന്റെപാതയി-
ലൊരു ചെറുകൈത്താങ്ങായി
നമുക്കും കൂടിടാം.