Erikkappetta Thalukal
എരിക്കപ്പെട്ട താളുകൾ
ഡോ.വിനീത് എം.സി
കാലം
എന്റെ പാതയിൽ
തീക്കനൽ പാകി.
ലോകം
എന്റെ കഞ്ഞിയിൽ
പാറ്റയെ കൊണ്ടിട്ട് രസിച്ചു.
സൂര്യൻ
അനീതി കണ്ടു സഹിക്കാതെ
മേഘങ്ങൾക്കുള്ളിലൊളിച്ചു.
മിഴികൾ
ചോദ്യചിഹ്നവുമായി
വിദൂരതയിലേക്ക് പറിച്ചു നട്ടു.