ഋതുമതി
ഋതുമതി
************
ആദ്യമായ്
ഋതുമതി
യായകാലം
ഇന്നലെയെന്ന-
പോലോർക്കുന്നു
ഞാൻ.
ചോര വാർന്നു
മരിച്ചിടു
മെന്നോർത്തു
വേവലാതിപ്പെട്ടു
ഞാൻ നടന്നു.
വീട്ടിലെന്നിട്ടുമാർക്കും
വിഷാദമില്ല!
ഇന്നലെ രാവിലും
അമ്മയോടൊപ്പം
ഞാൻ കെട്ടിപ്പിടിച്ചു
കിടന്നിരുന്നു.
ഇന്നിതാ നിലത്തു
വിരിച്ചൊരു പായയും
തല ചായ്ച്ചിടാ നായൊരു
പലകത്തുണ്ടും!
അച്ഛന്റെ പഴയ
കയലിയും പുതച്ചു ഞാൻ
തേങ്ങലടക്കി
ച്ചുരുണ്ടുകൂടി.
എന്തിനാ
യെന്നമ്മേ….
ശിക്ഷിക്കുന്നു
ഞാൻചെയ്ത
തെറ്റൊന്നു
ചൊല്ലിടാമോ…..?
അങ്ങോട്ടു പോകരു
തിങ്ങോട്ടു
പോകരുതെപ്പോഴുമി
വ്വിധമരുതു മാത്രം.
അതിൽ തൊടരുതിതിൽ
തൊടരുത്.
തൊട്ടുമുടിച്ചു
നശിപ്പിക്കല്ലേ…
കോവിലിൽ പോകേണ്ട
വേഷമാണ്.
നാശമെല്ലാം
തൊട്ടങ്ങശുദ്ധമാക്കി!!!
അമ്മ പിന്നേം ശകാരം
തുടർന്നിരുന്നു.
കാര്യമെന്തെന്ന
റിഞ്ഞിടാതെ
തന്നത്താനെന്നെ
ശപിച്ചു ഞാനും.
വേദന കൊണ്ടു
പുളഞ്ഞിടുമ്പോ
ളാരുമൊരാശ്വാസ –
മേകിയില്ല…
പെണ്ണായ്പ്പിറന്നതിൽ
നൊന്തു ഞാനും
അന്നുജീവനൊടു-
ക്കുവാനാശിച്ചു പോയ്.